കൊച്ചി : കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും
അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ അതി മനോഹര കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും ഒരുക്കുന്നു.
കേരളത്തിലെ കോന്നിയിലെ കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി.
പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ നിൽക്കുന്ന കോന്നി-അടവി ഇക്കോ ടൂറിസം, സന്ദർശകരെ പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
അടവിയിലെ പ്രധാന ആകർഷണം കല്ലാർ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ് . കോന്നി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസം. നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാർ പുഴയിലെ കുട്ടവഞ്ചി സവാരി വളരെ മനോഹരമാണ്.
അതുപോലെതന്നെ കണ്ണിനു കുളിർമയേകുന്നകാഴ്ചകൾ നൽകുന്ന യാത്രയാണ് ഗവിയും പരുന്തുംപാറയും.
നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി സമുദ്രനിരപ്പിൽനിന്നു മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും കുളിർമയാണ്.
പരുന്തുംപാറയുടെ മനോഹാരിതയും നുകർന്നുള്ള യാത്രയാണിത്.
യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ്
ആരംഭിച്ചു കഴിഞ്ഞു.
ഉല്ലാസയാത്രയുടെ വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
തിരുവനന്തപുരം:
9447479789
കൊല്ലം
9747969768
പത്തനംതിട്ട :
9744348037
ആലപ്പുഴ
9846475874
കോട്ടയം.
9447223212
ഇടുക്കി
9446525773
എറണാകുളം
9447223212
തൃശൂർ
9747557737
പാലക്കാട്
8304859018
മലപ്പുറം
8590166459
കോഴിക്കോട്
9544477954
കണ്ണൂർ
8089463675
വയനാട്
8921185429
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ.
https://my.artibot.ai/budget-tour
ബഡ്ജറ്റ് ടൂർസ് ഗൂഗിൽ മാപ്പ് ലിസ്റ്റിംഗിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
BUDGET TOURS, KSRTC
091886 19368
https://maps.app.goo.gl/oHMNgLx3CFCHQLMm7
ഈമെയിൽ -
An invitation by an elephant cart to ride around in the Kuttavanchi and ride in the Gavi.